Posts

പ്രേമവും നിദ്രയും

ആകാശത്തിൽ ഇരുട്ട് പരക്കുമ്പോൾ നിന്റെ കണ്ണുകളിൽ നിദ്ര നിറയും. അന്തിച്ചോപ്പിൽ നിറഞ്ഞുതുടുത്ത നിന്റെ ചുണ്ടുകളിൽ ഒരായിരം ഉമ്മ ഞാൻ തരും. എന്റെ പ്രേമം ഞാൻ പറഞ്ഞു കഴിയുമ്പോൾ ആർദ്രമായ മനസ്സോടെ നീ ഉറങ്ങിപ്പോയിട്ടുണ്ടാവും.
പാസ്സ്  വേർഡ് എന്റെ ഹൃദയത്തിന്റെ പാസ്സ് വേർഡ് അവളുടെ കയ്യിൽ ഞാനെന്നേ കൊടുത്തു എന്റെ മനസ്സിന്റെ ഭാഷ അവളറിയട്ടെ .. എനിക്കവളോട് എത്ര സ്നേഹമുണ്ടെന്ന് എന്റെ ഹൃദയം തുറന്നവൾ നോക്കട്ടെ
നെഞ്ചിടിപ്പ് അവളുടെ മാറിൽ തല ചേർത്തപ്പോൾ അവളുടെ പ്രണയം ഹൃദയമിടിപ്പിലൂടെ  ഞാനറിഞ്ഞു  ഞാനവളെ എന്നോട് ചേർത്ത് പിടിച്ചു. അവളുടെ ചുണ്ടുകളിൽ ദാഹമുണ്ടായിരുന്നു അവളുടെ ചുംബനത്തിന്  ഞാനറിയാത്ത ദിവ്യമായൊരു രുചിയായിരുന്നു.